ചെന്നൈ : ചെന്നൈ മഹിളാ അസോസിയേഷൻ ചെയർപേഴ്സണായി ജ്യോതി മേനോനെ തിരഞ്ഞെടുത്തു. അസോസിയേഷന്റെ നേതൃത്വത്തിൽ കോവിഡ് ദുരിതാശ്വാസക്കിറ്റ് വിതരണവും നടത്തി. നിർധനരായ കുടുംബങ്ങൾക്ക് ഒരുമാസത്തേക്ക് ആവശ്യമുള്ള ഭക്ഷ്യ വസ്തുകളാണ് വിതരണം ചെയ്തത്. പ്രസിഡന്റ് വത്സല പത്മകുമാർ, സെക്രട്ടറി ഗീതാപിള്ള, ഖജാൻജി വിജയശ്രീ, ഷിനു സോജൻ തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.