ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ കച്ചവടം ഗണ്യമായി കുറഞ്ഞതായി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ വ്യാപാരികൾ.

ജനറൽ കോച്ചുകളിലേക്ക് റിസർവേഷൻ ഏർപ്പെടുത്തിയതിനെ തുടർന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞതും പ്ലാറ്റ്ഫോം ടിക്കറ്റിന് വില കൂട്ടിയതും ഭക്ഷണവിൽപ്പനയെ ബാധിച്ചെന്ന് വ്യാപരികൾ പറഞ്ഞു. പത്ത് രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റിന് 50 രൂപയായി വർധിപ്പിച്ചതും ടിക്കറ്റ് സ്റ്റേഷനിൽനിന്ന് വിതരണം ചെയ്യുന്നതിന് പകരം സമീപത്തെ മൂർമാർക്കറ്റ് കോപ്ലക്സിലേക്ക് മാറ്റിയതും തിരിച്ചടിയായി. പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാനെത്തുന്നവരെ റെയിൽവേ അധികൃതർ പരമാവധി നിരുത്സാഹപ്പെടുത്തുകയുമാണെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.