:ജനറൽ കോച്ചുകളിലേക്ക് റിസർവേഷൻ ഏർപ്പെടുത്തിയതും വിൽപ്പന കുറയാൻ കാരണമായതായി സ്റ്റേഷനിലെ ഭക്ഷണ സ്റ്റാൾ നടത്തുന്ന അലി പറഞ്ഞു. ജനറൽ കോച്ചുകളിൽ യാത്രചെയ്യുന്നവരാണ് പ്രധാനമായും ഭക്ഷണം വാങ്ങിയിരുന്നത്. ജനറൽ കോച്ചുകളിലേക്ക് യാത്രക്കാരെ പരിമിതപ്പെടുത്തിയതിലൂടെ വ്യാപാരം ഗണ്യമായി കുറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്ന് നല്ലൊരും ശതമാനവും പേരും സ്റ്റേഷനുകളിലെ ഭക്ഷണം ഒഴിവാക്കുകയാണ്. സ്റ്റേഷനിലെ റെയിൽവേ ജീവനക്കാർപോലും കടകളിൽനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി. തിരക്കേറിയ സീസണിൽ ദിവസവും 25,000 രൂപയുടെ വ്യാപാരമുണ്ടായിരുന്നു. ഇപ്പോൾ മൂന്നിലൊന്നിൽ താഴെയായി കുറഞ്ഞു. തീവണ്ടികളിൽ 95 ശതമാനവും സർവീസുകൾ പുനരാരംഭിച്ചിട്ടിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം പഴയതോതിലേക്കെത്തിയിട്ടും വിൽപ്പന പുരോഗമിച്ചിട്ടില്ല. കടകൾ ഇനിയും പൂർണമായും പ്രവർത്തന ക്ഷമമായിട്ടില്ല.

അലി (സ്വകാര്യ സ്റ്റാൾ ഉടമ)