:ബന്ധുക്കളെയോ സുഹൃത്തുക്കളെയോ യാത്ര അയയ്ക്കാനെത്തുന്നവർ മധുര പലഹാരങ്ങളും മറ്റ് ബേക്കറി സാധനങ്ങളും വാങ്ങുമായിരുന്നു. ഇപ്പോൾ ആ കച്ചവടം പൂർണമായി നിലച്ചതായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ്‌ ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) സ്റ്റാളിലെ വ്യാപാരികളിൽ ഒരാളായ രമേഷ് പറഞ്ഞു. പ്ലാറ്റ്‌ഫോം ടിക്കറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് തിരിച്ചടിയായി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് വ്യാപാരികൾ വിൽപ്പന നടത്തുന്നത്. ഇപ്പോൾ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും വീട്ടിൽനിന്ന് ഭക്ഷണവുമായി യാത്ര ചെയ്യുന്നവരാണ്. സ്റ്റേഷനിൽനിന്ന് ഭക്ഷണം വാങ്ങുന്നത് പലരും ഒഴിവാക്കിയത് വിൽപ്പന കുറയാൻ കാരണമായി. റെയിൽവേക്ക്‌ നൽകേണ്ട ഉയർന്ന വാടകയും ജീവനക്കാർക്ക് വേതനവും നൽകേണ്ടതിനാൽ വിൽപ്പന നഷ്ടത്തിലാണ്. വാടക കുറയ്ക്കാൻ റെയിൽവേയും തയ്യാറല്ല

രമേഷ് (ഐ.ആർ.സി.ടി.സി. സ്റ്റാൾ ഉടമ)