ചെന്നൈ : തമിഴ്‌നാട്ടിൽ ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ മഹേഷ് കുമാർ അഗർവാൾ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു.
തമിഴ്‌നാട് പോലീസ് അക്കാദമി എ.ഡി.ജി.പി. എസ്. ഡേവിഡ്‌സൺ ദേവാശിർവാദം, തമിഴ്‌നാട് സ്പെഷ്യൽ പോലീസിലെ പി. മണികണ്ഠൻ എന്നിവർക്കാണ് മികച്ചസർവീസിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചത്.
തമിഴ്‌നാട്ടിലെ 17 പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്. ഐ.ജി. ടി.എസ്. അൻപ്, സി.ബി.സി.ഐ.ഡി.യിലെ ഐ.ജി. കപിൽ സർക്കാർ ഉൾപ്പെടെയുള്ളവർക്കാണ് പോലീസ് മെഡൽ ലഭിച്ചത്.