ചെന്നൈ: സംസ്ഥാന സിലബസിലെ പ്ലസ്ടു പരീക്ഷ പ്രൈവറ്റായി എഴുതുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. മാർച്ച് ആറുവരെ അപേക്ഷിക്കാം. അതാത് വിദ്യാഭ്യാസജില്ലകളിലെ പരീക്ഷാ സേവാകേന്ദ്രങ്ങളിൽ നേരിൽച്ചെന്ന് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്യാത്തവർക്കായി എട്ട്, ഒൻപത് തീയതികളിൽ വീണ്ടും അവസരമുണ്ടാകും. ആയിരം രൂപ അധിക തുകയൊടുക്കി അപ്പോൾ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.dge.tn.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. മേയ് മൂന്നുമുതൽ 21 വരെയാണ് പ്ലസ്ടു പരീക്ഷ നടക്കുന്നത്.