ചെന്നൈ : വിഴുപുരം ജില്ലയിലെ മരയ്ക്കാണത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം പോലീസ് തടഞ്ഞു. മരയ്ക്കാണം ശംഭുവേലി സ്ട്രീറ്റിൽ താമസിക്കുന്ന മുരുകന്റെ മകൻ അഭിയും സമീപമുള്ള 16-കാരിയുമായുള്ള വിവാഹ നിശ്ചയം നടന്നു. അടുത്ത ആഴ്ചയിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഈ വിവരം ചൈൽഡ്‌ലൈൻ പ്രവർത്തകർ പോലീസിനെ അറിയിച്ചു. മരയ്ക്കാണം പോലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി അന്വേഷിക്കുകയും വിവാഹം നടത്തിയാൽ നടപടിയെടുക്കുമെന്ന് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയുമായിരുന്നു. തുടർന്ന് ഇവർ വിവാഹം ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം വർധിക്കുന്നതായാണ് സന്നദ്ധ സംഘടനകൾ നടത്തിയ സർവേകളിൽ കണ്ടെത്തിയിരിക്കുന്നത്.