ചെന്നൈ : സ്കൂൾ വിദ്യാർഥികൾക്ക് കൗൺസലിങ് നൽകുന്നതിന് ജില്ലകൾതോറും മനശ്ശാസ്ത്രജ്ഞരെ നിയമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി അറിയിച്ചു.

വിദ്യാർഥികൾക്കും അധ്യാപകർക്കും സ്കൂളുകളിലെത്തി കൗൺസലിങ് നൽകാനാണ് പദ്ധതി. സ്കൂളുകളിൽ വിദ്യാർഥികൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.