ചെന്നൈ : വ്യാസർപാടിയിലെ സംരക്ഷണകേന്ദ്രത്തിൽനിന്ന് കാണാതായ മൂന്നുകുട്ടികളിൽ രണ്ടുപേരെ കണ്ടെത്തി. മറീന ബീച്ചിൽനിന്നാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞദിവസം വൈകീട്ടാണ് 14 വയസ്സുള്ള രണ്ടുപേരെയും 13 വയസ്സുള്ള ബാലനെയും സംരക്ഷണകേന്ദ്രത്തിൽനിന്ന് കാണാതായത്.

പരാതിയെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷിച്ചതിലാണ് രണ്ടുപേർ മറീന ബീച്ചിലെത്തിയത് കണ്ടെത്തിയത്. ഇരുവരെയും രക്ഷിച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കണ്ടെത്താനുള്ള മറ്റൊരു ബാലനുവേണ്ടി അന്വേഷണം ഊർജിതമാക്കി.