ചെന്നൈ : അമ്പത്തൂർ മലയാളിസമാജം മലയാളംമിഷൻ പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു. ചെയർമാൻ കൽപകാ ഗോപാലൻ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. പഠിതാക്കളും സമാജം അംഗങ്ങളും ഭാഷാപ്രതിജ്ഞയെടുത്തു.

കുമ്പളങ്ങാട് ഉണ്ണികൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.ടി.എം.എ. വർക്കിങ് പ്രസിഡന്റ് സി. ഇന്ദുകലാധരൻ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. മലയാളം മിഷൻ അധ്യാപകരായ സജിത, അജിത എന്നിവരും സമാജം പ്രതിനിധികളായ കെ. രാമചന്ദ്രൻ, വി. മോഹൻദാസ്, എം.സി. മുരളി, പി. അനിൽകുമാർ, പ്രേമാനന്ദൻ, പി.പി. രാജേന്ദ്രൻ, മുരളീധരൻ, രാജു ജോസഫ്, വി.ജി. ശശി എന്നിവരും നേതൃത്വം നൽകി.