ചെന്നൈ : ആടുമോഷ്ടാക്കൾ വെട്ടിക്കൊലപ്പെടുത്തിയ തിരുച്ചിറപ്പള്ളിയിലെ സ്പെഷ്യൽ എസ്.ഐ. സി. ഭൂമിനാഥന്റെ കുടുംബത്തിന് സർക്കാർ ഒരുകോടി രൂപയുടെ സഹായധനം കൈമാറി.

സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനിൽനിന്ന് തുകയുടെ ചെക്ക് ഭൂമിനാഥന്റെ ഭാര്യയും മകനും ചേർന്ന് ഏറ്റുവാങ്ങി.

ഡി.ജി.പി. സി. ശൈലേന്ദ്രബാബുവും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.