ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ബുധനാഴ്ച കരയിൽ കടക്കുമെന്നതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ചെന്നൈയിൽ കൺട്രോൾ റൂം തുറന്നു. അനിഷ്ട സംഭവങ്ങളുണ്ടാവുകയാണെങ്കിൽ ജനങ്ങൾക്ക് 1077 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം. അപകട സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസ സേനയെ അയയ്ക്കാൻ ഇതിലൂടെ കഴിയും. ചെന്നൈയിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ പ്രവർത്തിക്കുന്ന ഏഴിലകത്താണ് കൺട്രോൾ റൂം സജ്ജീകരിച്ചിരിക്കുന്നത്.