ചെന്നൈ : മധുരയിൽ ഒരു കോടി രൂപയുടെ കള്ളനോട്ടുമായി മലയാളി അടക്കം പത്തുപേരെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് സ്വദേശി ടോമി തോമസ്, തമിഴ്‌നാട്ടുകാരായ യോഗരാജ് (38), സുനിൽ കുമാർ(49), അൻപ് എന്ന അൻപരസൻ (31), അക്ബർ(60), ഹുമയൂൺ(42), ശരവണൻ(37),രമേഷ്(37),ദണ്ഡീശ്വരൻ(33)പൊൻരാജ്(66) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് കാറുകളും പിടികൂടി.

കാറുകളിൽ നാല് ബാഗുകളിലായി സൂക്ഷിച്ച 2000, 500, 100 രൂപ കള്ളനോട്ടുകളാണ് പിടികൂടിയതെന്ന് റൂറൽ എസ്.പി. ബാലകൃഷ്ണൻ പറഞ്ഞു. എവിടെനിന്നാണ് കള്ളനോട്ട് കൊണ്ടു വന്നതെന്ന് വ്യക്തമല്ല. കോടതിയിൽ ഹാജരാക്കിയ പത്ത് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് റൂറൽ എസ്.പി. പറഞ്ഞു.