ചെന്നൈ : തദ്ദേശസ്വയം ഭരണതിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന് നടൻ വിജയ്‌യുടെ ആരാധക സംഘടന. തിരുനൽവേലി, തെങ്കാശി ജില്ലകളിലെ രണ്ട് ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ വിജയ് മക്കൾ ഇയക്കം സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തിരുനൽവേലിയിലെ സിരുവണഞ്ചി ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വിജയ് മക്കൾ ഇയക്കം സ്ഥാനാർഥി രാജകുമാരിയാണ് എതിരാളിയില്ലാത്തതിനാൽ വിജയം ഉറപ്പിച്ചത്. തെങ്കാശിയിലെ ഒരു വാർഡിലും വിജയ് മക്കൾ ഇയക്കം സ്ഥാനാർഥിയ്ക്ക് എതിരില്ല. വിജയം ഉറപ്പിച്ചുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയ പരിധി അവസാനിച്ചതിന് ശേഷം നടക്കും.