ചെന്നൈ : കൃഷി ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാൻ ഒരു ലക്ഷം പുതിയ വൈദ്യുതി കണക്‌ഷൻ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 25,000 കർഷകർക്ക് കണക്‌ഷൻ നൽകികൊണ്ടായിരുന്നു ഉദ്ഘാടനം.

ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം നിർവഹിച്ചു. അടുത്ത മാർച്ചിന് മുമ്പ് ഒരു ലക്ഷം കണക്‌ഷനുകളും നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിൽ കൃഷിയ്ക്ക് സൗജന്യമായി വൈദ്യുതി നൽകാൻ ആരംഭിച്ചത് 1990-ലാണ്. എ.ഐ.എ.ഡി.എം.കെ. അധികാരത്തിലിരുന്ന കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം കണക്‌ഷനുകൾ നൽകിയിരുന്നു.