ചെന്നൈ : കോൺഗ്രസ് പാർട്ടിക്ക് രാഷ്ട്രീയത്തിൽ ഭാവിയില്ലെന്ന് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോയമ്പത്തൂരിൽ എത്തിയതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
രാഹുൽ ഗാന്ധിയുടെ പര്യടനംകൊണ്ട് സംസ്ഥാനത്ത് യാതൊരുഗുണവുമുണ്ടാകില്ല. അത് തമിഴ്‌നാട്ടിലെ ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നും ജയകുമാർ പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈയിൽ നേതാജിയുടെ പ്രതിമയിൽ മന്ത്രി പുഷ്പാർച്ചന നടത്തി. ശ്രീലങ്കൻ സൈന്യത്തിന്റെ ബോട്ടിടിച്ച് നാല് തമിഴ് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ ത്വരിതനടപടിക്ക് കേന്ദ്രസർക്കാരിനുമേൽ സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തിയിരുന്നു. സംഭവത്തിൽ ബന്ധപ്പെട്ടവർ ശിക്ഷിക്കപ്പെടുംവരെ സർക്കാർ പിൻമാറില്ലെന്നും ജയകുമാർ കൂട്ടിച്ചേർത്തു.