ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ 4.3 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. ഒരു സ്ത്രീ ഉൾപ്പെടെ ഒമ്പതുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ദുബായിൽനിന്നുള്ള ഫ്ളൈ ദുബായ്, എമിറേറ്റ്‌സ് വിമാനങ്ങളിലെത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോൾ മലദ്വാരത്തിലും വസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ചനിലയിൽ 8.18 കിലോഗ്രാം സ്വർണം കണ്ടെത്തി. ഷാർജയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനിൽനിന്ന് 271 ഗ്രാം സ്വർണവും പിടിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് കമ്മിഷണർ അറിയിച്ചു.
ചെന്നൈ വിമാനത്താവളത്തിൽ 4.3 കോടിയുടെ സ്വർണം പിടിച്ചു; ഒമ്പതുപേർ അറസ്റ്റിൽ
ചെന്നൈ വിമാനത്താവളത്തിൽ പിടിച്ചെടുത്ത സ്വർണം കസ്റ്റംസ് അധികൃതർ പ്രദർശിപ്പിച്ചപ്പോൾ