ചെന്നൈ : തമിഴ് മണ്ണിൽ താമരവിരിയില്ലെന്നും തമിഴ്നാട് പിടിച്ചെടുക്കാൻ ബി.ജെ.പി.ക്കാവില്ലെന്നും ഡി.എം.കെ. നേതാവ് കനിമൊഴി എം.പി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാമേശ്വരത്തെത്തിയ കനിമൊഴി നെയ്ത്ത് തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു. തമിഴ്നാട് പിടിച്ചെടുക്കാമെന്ന് ബി.ജെ.പി. മോഹിക്കേണ്ട. ബി.ജെ.പി. നേതാക്കൾ എത്രതവണ തമിഴ്നാട് സന്ദർശിച്ചാലും ഇവിടെ താമരവിരിയില്ലെന്നും കനിമൊഴി പറഞ്ഞു. തമിഴ്നാട്ടിൽ ബി.ജെ.പി.ക്കെതിരേ ഡി.എം.കെ.യുമായി കോൺഗ്രസ് സഖ്യത്തിലാണ്.
അതേസമയം തിരഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി ഇപ്പോൾ തമിഴ്‌നാട്ടിലാണ്. മൂന്നു ദിവസത്തെ തമിഴ്‌നാട് പര്യടനത്തിൽ ശനിയാഴ്ച അദ്ദേഹം കോയമ്പത്തൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്നാടിനെ ബഹുമാനമില്ലെന്നും രണ്ടാംകിട പൗരൻമാരായി കാണുന്നുവെന്നും രാഹുൽ ഗാന്ധി കോയമ്പത്തൂരിൽ ആരോപിച്ചു.