ചെന്നൈ : ചെന്നൈ-മംഗളൂരു എക്സ് പ്രസിന്റെ പഴയസമയം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സി.ടി.എം.എ. റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന് നിവേദനം നൽകി.

ചെന്നൈയിൽ അഞ്ച് മണിക്ക് പുറപ്പെട്ടിരുന്ന തീവണ്ടി ഇപ്പോൾ 4.20-നാണ് പുറപ്പെടുന്നത്. വൈകീട്ട് 5.30-ന് പുറപ്പെടുന്ന രീതിയിൽ സമയം മാറ്റണമെന്നും സി.ടി.എം.കെ. ജനറൽ സെക്രട്ടറി എം.പി. നൽകിയ നിവേദത്തിൽ ആവശ്യപ്പെട്ടു.

കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ തീവണ്ടി നേരത്തേ യെത്തുന്നതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വടക്കൻ ജില്ലകളിലുള്ളവർക്ക് അനുയോജ്യമായ സമയത്ത് നാട്ടിലെത്താനായി മലയാളി യാത്രക്കാരുടെയും സംഘടനകളുടെയും നിരന്തര ആവശ്യത്തെ തുടർന്ന് 2004-ൽ ചെന്നൈ- മംഗളൂരു എക്സ് പ്രസ് അനുവദിച്ചത്. എന്നാൽ ഈ തീവണ്ടി കൂടി യാത്രക്കാർക്ക് പ്രയോജനപ്പെടാത്ത രീതിയിലേക്ക് വന്നിരിക്കയാണെന്നും സി.ടി.എം.എ. ചൂണ്ടിക്കാട്ടി. പി.എ.സി. ചെയർമാനിൽ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചുവെന്ന് അൻവർ പറഞ്ഞു. സി.ടി.എം.എ.നിർവാഹക സമിതി അംഗം ജി.പ്രഷീദ് കുമാറും ഒപ്പമുണ്ടായിരുന്നു.