പുതുച്ചേരി : പുതുച്ചേരിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുതുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പുതതുതായി 284 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു. നിലവിൽ 544 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വീടുകളിൽ 2670 പേർ ചികിത്സയിലുണ്ട്. 433 പേർക്ക് കോവിഡ് ഭേദമായി. പുതുച്ചേരിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 3.21 ശതമാനത്തിലേക്കു കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി ഡോ.ടി.അരുൺ അറിയിച്ചു.