ചെന്നൈ : സ്വന്തംവകുപ്പിൽ എന്താണ് നടക്കുന്നതെന്ന് അറിയാത്ത മന്ത്രിയാണ് കെ.എ. ചെങ്കോട്ടയ്യനെന്ന് പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ വിമർശിച്ചു. വിദ്യാഭ്യാസമന്ത്രിയായ ചെങ്കോട്ടയ്യന്റെ മണ്ഡലമായ ഈറോഡിൽ ഇന്ധനവില വർധനയ്ക്കെതിരേ ഡി.എം.കെ.യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് കീഴിലുള്ള വകുപ്പിൽ എന്താണ് നടക്കുന്നതെന്ന് അറിയാത്ത ഒരു മന്ത്രിയുണ്ടെങ്കിൽ അത് ചെങ്കോട്ടയ്യനായിരിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു.