ചെന്നൈ : സംസ്ഥാനത്ത് എല്ലാവർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചു.

മേയ് ഒന്നുമുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ നടപടിയെടുക്കും. നേരത്തെ അറിയിച്ചത് പോലെ എല്ലാവർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല ആലോചനയ്ക്ക് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.