ചെന്നൈ : പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കാതെ എത്തിയതിന് രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് നടപടി നേരിട്ടത് അഞ്ചുലക്ഷത്തോളം പേർ. പോലീസ് നടത്തിയ പരിശോധനയിൽ 4,88,153 പേരിൽനിന്നാണ് പിഴയീടാക്കിയത്. ആകെ 98 ലക്ഷത്തോളം രൂപ പിഴയിനത്തിൽ ലഭിച്ചു. മുഖാവരണം ധരിക്കാത്തതിന് ഒരാളിൽനിന്ന് 200 രൂപയാണ് ഈടാക്കുന്നത്.