ചെന്നൈ : സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളിൽ പകുതിയിലേറെയും ചെന്നൈയടക്കം ഏഴുജില്ലകളിൽ. വ്യാഴാഴ്ച 12,652 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 7,249 പേരും ഈ ജില്ലകളിലുള്ളവരാണ്. ചെന്നൈയിലാണ് ഏറ്റവും കൂടുതൽ. ഇവിടെ 3,789 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ കോവിഡ് രോഗികളുടെ നാലിൽ ഒന്നും ചെന്നൈയിലാണ്. ചെങ്കൽപ്പേട്ട് (906 പേർ), കോയമ്പത്തൂർ (689), തിരുവള്ളൂർ (510), മധുര (495), തിരുനൽവേലി (445), സേലം(411) എന്നിവയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ മുന്നിലുള്ള മറ്റ് ജില്ലകൾ.

സംസ്ഥാനത്ത് 11,000-ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ച കഴിഞ്ഞദിവസവും ചെന്നൈയിലെ രോഗികളുടെ എണ്ണം 3,700-ൽ കൂടുതലായിരുന്നു. ചെങ്കൽപ്പേട്ട് (947), കോയമ്പത്തൂർ (715), തിരുവള്ളൂർ (529), മധുര (462), തിരുനൽവേലി (426), സേലം (401) എന്നിങ്ങനെയായിരുന്നു മറ്റ് ജില്ലകളിലെ ബുധനാഴ്ചത്തെ രോഗബാധിതരുടെ എണ്ണം. ഈദിവസം ഏറ്റവുംകുറവ് പേർക്ക് രോഗംബാധിച്ചത് പെരമ്പല്ലൂരിലായിരുന്നു. 10 പേർക്കായിരുന്നു ഇവിടെ രോഗംബാധിച്ചത്. വ്യാഴാഴ്ചയും ഏറ്റവുംകുറവ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് പെരമ്പല്ലൂരിലാണ് (17 പേർ).