ചെന്നൈ : കോവിഡ് വ്യാപനംവർധിച്ച് വരുന്ന സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് പരിസരത്ത് തുപ്പിയാൽ ഈടാക്കുന്ന പിഴ 200 രൂപയിൽനിന്ന് 500 രൂപയാക്കി ഉയർത്തി.

മുഖാവരണം ധരിച്ചില്ലെങ്കിൽ 200 രൂപയും പിഴയീടാക്കും. വ്യവസ്ഥകൾ കർക്കശമായി നടപ്പാക്കാൻ ചീഫ്സെക്രട്ടറി രാജീവ് രഞ്ജൻ സുരക്ഷാ ജീവനക്കാർക്ക് ഉത്തരവ് നൽകി.

കഴിഞ്ഞ വർഷം കോവിഡ് വ്യാപനമുണ്ടായപ്പോൾ സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കിടയിൽ രോഗവ്യാപനമുണ്ടായിരുന്നു. ജീവനക്കാരും സെക്രട്ടേറിയറ്റിലെത്തുന്നവരും കോവിഡ് മാനദണ്ഡം പാലിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. കോവിഡ് ഉയർന്ന് വരികയാണെങ്കിലും ഓഫീസുകളിൽ ദിവസവും ഹാജരാകേണ്ടവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.