ചെന്നൈ : നടുക്കടലിൽ കുടുങ്ങിയ എട്ടു തമിഴ് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ തീരദേശ സേനാ പ്രവർത്തകർ രക്ഷിച്ചു. കാരയ്ക്കൽ തീരത്തുനിന്ന് 15 നോട്ടിക്കൽ മൈൽ അകലെ ബോട്ടിന്റെ യന്ത്രം തകരാറിലായി കുടുങ്ങിയതായിരുന്നു മത്സ്യത്തൊഴിലാളികൾ. അടിയന്തരസന്ദേശം ലഭിച്ചതിനെത്തുടർന്ന് തീരദേശസേനയുടെ ഐ.സി.ജി. അമേയ എന്ന കപ്പൽ ഇവിടെയെത്തി മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു.

കൃത്യസമയത്ത് എത്തിച്ചേർന്നില്ലെങ്കിൽ അവരുടെ ജിവൻ അപായത്തിലാകുമായിരുന്നുവെന്നും തീരദേശസേനാ വൃത്തങ്ങൾ അറിയിച്ചു.