ചെന്നൈ : തമിഴ്‌നാട്ടിൽ തുടർച്ചയായ രണ്ടാംദിവസവും കോവിഡ് മരണനിരക്ക് ഉയർന്നു. 59 പേരാണ് വ്യാഴാഴ്ചരോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് 12,652 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് റിപ്പോർട്ട് ഏറ്റവുംകൂടിയ പ്രതിദിന രോഗനിരക്കാണിത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 10,37,711 ആയി. 7,526 പേർകൂടി രോഗമുക്തിനേടി. അസുഖം ഭേദമായവരുടെ എണ്ണം 9,34,966 ആയി ഉയർന്നു. മരണസംഖ്യ 13,317 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 89,428 ആയിവർധിച്ചു. 1,15,653 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്.

ചെന്നൈയിൽ 3,789 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2,572 പേർകൂടി രോഗമുക്തരായി. 24 പേർ മരിച്ചു. 30,401 പേരാണ് ചികിത്സയിൽ കഴിയുന്നത്. ചെന്നൈയുടെ സമീപജില്ലകളായ ചെങ്കൽപ്പെട്ടിൽ 906 പേർക്കും തിരുവള്ളൂരിൽ 510 പേർക്കും കാഞ്ചീപുരത്ത് 392 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

കോയമ്പത്തൂരിൽ 689 പേർക്കും മധുരയിൽ 495 പേർക്കും തിരുന്നൽവേലിയിൽ 449 പേർക്കും, സേലത്ത് 411 പേർക്കും രോഗംബാധിച്ചു. തൂത്തുക്കുടി, കൃഷ്ണഗിരി, തിരുച്ചിറപ്പള്ളി, വെല്ലൂർ എന്നീജില്ലകളിൽ മുന്നൂറിനും നാന്നൂറിനുമിടയിൽ പേർക്കാണ് കോവിഡ് ബാധിച്ചത്.