ചെന്നൈ : സംസ്ഥാനത്ത് രണ്ടുദിവസത്തിനുള്ളിൽ അവശ്യസേവനത്തിനുള്ള 108 ആംബുലൻസുകളുടെ എണ്ണം കൂട്ടുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്താകെ ഇപ്പോൾ 1303 ആംബുലൻസുകളാണ് സർവീസ് നടത്തുന്നത്. ഇത്തരത്തിൽ പ്രതിദിനം 5200-ലധികം രോഗികൾക്ക് ആംബുലൻസ് സേവനം സഹായമാകുന്നുണ്ട്. കോവിഡ് രോഗികളെ കൊണ്ടുപോകുന്നതിനും മറ്റുമായി 210 ആംബുലൻസുകളാണ് നിയോഗിച്ചിരിക്കുന്നത്. ഇതുവരെ 2200 കോവിഡ് രോഗികളെ കൊണ്ടുപോയിട്ടുണ്ട്.

ഇപ്പോൾ വീണ്ടും കോവിഡ് കേസുകൾ വർധിച്ചുവരുന്ന നിലയിലാണ് ആംബുലൻസുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനം.