ചെന്നൈ : തൊഴിലിടത്തെ സുരക്ഷാ സംവിധാനങ്ങളുടെ മികവിന് രാംകോ സിമന്റ്‌സിന് പുരസ്കാരം. അപെക്സ് ഇന്ത്യ ഫൗണ്ടേഷന്റെ ഒക്ക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി പുരസ്കാരമാണ് ലഭിച്ചത്. തമിഴ്‌നാട്ടിലെ ആലത്തിയൂരിലുള്ള രാംകോ പ്ലാന്റിനാണ് ഗോൾഡ് വിഭാഗത്തിൽ പുരസ്കാരം. സിമന്റ്, ഊർജം, സ്റ്റീൽ, ഓട്ടോമൊബൈൽ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 150-ൽ ഏറെ കമ്പനികളിൽനിന്നാണ് സിമന്റ്സ്‌ വിഭാഗത്തിൽ രാംകോ സിമന്റ്‌സിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. മേജർ ജനറൽ പി.കെ. സൈഗാൾ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ മുൻ ജനറൽ മാനേജർ സുഭാഷ് ചന്ദ്ര ബാസിൻ എന്നിവർ പുരസ്കാരം സമ്മാനിച്ചു.