ചെന്നൈ : മയിലാടുതുറൈ ജില്ലയിൽ കടബാധ്യതയെത്തുടർന്ന് അമ്മയും മകനും ജീവനൊടുക്കി. സീർകാഴിക്കടുത്ത് ത്യാഗരാജൻ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ശാന്തി (58), മകൻ രാംകുമാർ (27) എന്നിവരാണ് മരിച്ചത്. കടബാധ്യതയിലാനാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തു. ഏറെ നേരമായിട്ടും വീടിനുപുറത്തു കാണാത്തതോടെ സംശയംതോന്നി അയൽക്കാർ നോക്കിയപ്പോഴാണ് ഇരുവരെയും മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.