ചെന്നൈ : വിവിധ ക്രിമിനൽ കേസുകളിലും അനധികൃത സ്വത്തു സമ്പാദനക്കേസുകളിലും പ്രതിയായ ആറ് അഭിഭാഷകർക്ക് തമിഴ്‌നാട്-പുതുച്ചേരി ബാർ കൗൺസിൽ വിലക്കേർപ്പെടുത്തി. മധുര സ്വദേശിയായ മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സീതാരാമനും ഇതിലുൾപ്പെടുന്നു. വൈ. വിഘ്നേശ്വരരാജ്, ജി. കൃഷ്ണകുമാർ, കെ. രാജേന്ദ്രൻ, ജി. അശോക്, എം.ഗോപിനാഥ് എന്നിവരാണ് വിലക്കുലഭിച്ച മറ്റുള്ളവർ. കേസുകളിൽനിന്ന് കുറ്റവിമുക്തരാകുന്നതുവരെ കോടതികളിലോ ട്രിബ്യൂണലുകളിലോ അഭിഭാഷകരെന്ന നിലയിൽ ഇവർക്ക് ഹാജരാകാനാവില്ല. ഈമാസം എട്ടിനുചേർന്ന ബാർ കൗൺസിൽ യോഗത്തിലാണ് ഇവരെ വിലക്കാൻ തീരുമാനമെടുത്തത്.