ചെന്നൈ : അഗർവാൾ നേത്രരോഗാശുപത്രിയുടെ പ്രാഥമിക പരിശോധനാകേന്ദ്രം ‘20/20 ഐ കെയർ’ ചെന്നൈയിലെ ഗൗരിവാക്കത്ത് തുറന്നു. നടി ആൻഡ്രിയ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സി.ഇ.ഒ.മാരായ ഡോ. വന്ദന ജെയിൻ, ഡോ. ആദിൽ അഗർവാൾ എന്നിവർ പങ്കെടുത്തു. കേന്ദ്രത്തിൽ ഒക്ടോബർ 31 വരെ സൗജന്യ നേത്രപരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. തമിഴ്‌നാട്, കർണാടക, കേരളം, ആന്ധ്ര എന്നിവിടങ്ങളിൽ മൂന്നുവർഷത്തിനകം അഗർവാൾ 100 കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഡോ. ആദിൽ അഗർവാൾ അറിയിച്ചു.