ചെന്നൈ : മഹാവീർ ജയന്തി പ്രമാണിച്ച് ഈ മാസം 25-ന് ഞായറാഴ്ചയും തൊഴിലാളി ദിനത്തിന്റെ ഭാഗമായി മേയ് ഒന്നിനും ടാസ്മാക് മദ്യശാലകൾ അവധിയായിരിക്കുമെന്ന് ചെന്നൈ ജില്ലാ കളക്ടർ ആർ. സീതാലക്ഷ്മി പത്രക്കുറിപ്പിൽ അറിയിച്ചു. ബാറുകൾക്കും ക്ലബ്ബുകൾക്കും ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും നിയമം ബാധകമായിരിക്കും. നിയമം ലംഘിക്കുന്നവർക്കെതിരേ കടുത്തനടപടി സ്വികരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.