കോവിഡ് വ്യാപനം വീണ്ടും ഉയരവെ വ്യാപാര മേഖലയിൽ ജോലിചെയ്യുന്നവരുടെ ആശങ്കയും നെഞ്ചിടിപ്പും കൂടുകയാണ്. ചായക്കടക്കാരുടെയും ഹോട്ടലുടമകളുടെയും പ്രതീക്ഷകൾ തകർത്ത് രാത്രികാല കർഫ്യൂവും നിയന്ത്രണങ്ങളും വീണ്ടും നിലവിൽവന്നു. ഹോട്ടലുകളിലും ചായക്കടകളിലും ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണം 50 ശതമാനമായി നിജപ്പെടുത്തി. വ്യാപാരം പകുതിയിൽ താഴെയായി കുറഞ്ഞുവെന്ന് വ്യാപാരികൾ പറയുന്നു