ചെന്നൈ : മദിരാശി കേരള സമാജത്തിന്റെ പ്രസിഡന്റായി എം. ശിവദാസൻപിള്ളയെയും ചെയർമാനായി ഗോകുലം ഗോപാലനെയും ജനറൽ സെക്രട്ടറിയായി ടി. അനന്തനെയും തിരഞ്ഞെടുത്തു.

കെ.വി.വി. മോഹനൻ, ടി.കെ. അബ്ദുൾ നാസർ, കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണൻ, പി.കെ. ബാലകൃഷ്ണൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. കെ.കെ. ശശിധരനാണ് ഖജാൻജി. 25 നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ് പി.കെ.എൻ. പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ ജനറൽസെക്രട്ടറി പി.കെ. ബാലകൃഷ്ണൻ റിപ്പോർട്ടും ഖജാൻജി കെ.കെ. ശശിധരൻ കണക്കും അവതരിപ്പിച്ചു. സമാജത്തിന് കീഴിലുള്ള കേരള വിദ്യാലയത്തിന്റെ റിപ്പോർട്ട് എജുക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ. മാത്യുവും കണക്ക് ഉദയകുമാർ കുളക്കുന്നത്തും സമാജം ബിൽഡിങ് ട്രസ്റ്റിന്റെ റിപ്പോർട്ട് ചെയർമാൻ അഡ്വ.പി. രജേന്ദ്രനും കണക്കുകൾ ട്രസ്റ്റി കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണനും അവതരിപ്പിച്ചു. സമാജം നിർവാഹകസമിതി അംഗങ്ങൾ:- കെ. ബാലൻ, പി. പരമേശ്വരൻനായർ, ടി.പി. അരവിന്ദൻ, കെ. ശശിധരൻ, എൻ. ശ്രീധരൻ, എം.കെ. അബ്ദുൾ അസീസ്, ആർ.കെ. ശ്രീധരൻ, അഡ്വ. എം.കെ. ഗോവിന്ദൻ, വി.കെ. ശിവൻ, പി.എം. കുമാർ, ജി. പൊന്നപ്പൻ, ടി.ടി. സുകുമാരൻ, വി.വി. ചന്ദ്രൻ, കെ. രാജപ്പൻ, എസ്. സുഭാഷ് ബാബു, ഡോ.എം.പി. ദാമോദരൻ, ഉദയകുമാർ കുളകുന്നത്ത്, കെ.ആർ. ഗോപകുമാർ, സുനിൽ കൃഷ്ണൻ, കെ.വി. ശശിധരൻ, എം.കെ. രാജപ്പൻ, കെ. ചന്ദ്രശേഖരൻ നായർ, കെ. രമേഷ്, കെ.പി. എ. ലത്തീഫ്, കെ. ജയപാലൻ.