മുംബൈ : ഇന്ത്യ, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ വൈദ്യുത വാഹനങ്ങൾ ഉത്പാദിപ്പിക്കുന്നതിന്റെ സാധ്യതതേടി തയ്‌വാൻ ടെക്നോളജി കമ്പനി ഫോക്സ്കോൺ. ആപ്പിൾ ഫോണുകൾ നിർമിക്കുന്ന കമ്പനിയാണിത്. ജർമൻ വാഹന നിർമാതാക്കളുമായി ഇക്കാര്യത്തിൽ പരോക്ഷ സഹകരണവും കമ്പനി പരിഗണിക്കുന്നുണ്ടെന്ന് ഫോക്സ്കോൺ ചെയർമാൻ ലിയു യങ്‌വേ പറഞ്ഞു. ആഗോള വൈദ്യുതവാഹന വിപണിയിൽ പത്തു ശതമാനം വരെ സാന്നിധ്യമാണ് ഫോക്സ്കോൺ ലക്ഷ്യമിടുന്നത്.