ചെന്നൈ : ഒമ്പത് ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികൾ സ്ഥാനമേറ്റു. പുതിയതായി രൂപവത്കരിച്ച അഞ്ച് ജില്ലകളിലെയും പുനർവിഭജനത്തിൽ ഉൾപ്പട്ട നാല് ജില്ലയിലെയും ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് യൂണിയൻ അംഗങ്ങൾ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, പ്രസിഡന്റുമാർ എന്നിവരാണ് സ്ഥാനമേറ്റത്.

140 ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, 1,381 പഞ്ചായത്ത് യൂണിയൻ അംഗങ്ങൾ, 22,581 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, 2,901 പഞ്ചായത്ത് പ്രസിഡന്റുമാരും ചുമതലയേറ്റു.

ഒക്ടോബർ ആറ്, ഒമ്പത് തീയതികളിലായിരുന്നു ഇൗ സ്ഥനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. തിരുനൽവേലി ജില്ലയിലെ ശിവന്തിപ്പട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ 90-കാരി പെരുമാത്താളാണ് ഏറ്റവും പ്രായമുള്ള പഞ്ചായത്ത് പ്രസിഡന്റ്. തെങ്കാശി വെങ്കടാമ്പട്ടി പഞ്ചായത്ത് പ്രസിഡന്റായ ചാരുതലയാണ്(21) ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റ്.