ചെന്നൈ : തിരുവാൺമിയൂർ കേരളസമാജം മലയാളം മിഷൻ പഠനകേന്ദ്രത്തിന്റെ ‘കണിക്കൊന്ന’ പ്രവേശനോത്സവം ഞായറാഴ്ച ഓൺലൈനിൽ സംഘടിപ്പിച്ചു. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. പഠനകേന്ദ്രത്തിലെ പഠിതാക്കളും അധ്യാപകരും രക്ഷിതാക്കളും ചേർന്നു തയ്യാറാക്കിയ അക്ഷരവർണം ഡിജിറ്റൽ പ്രസിദ്ധീകരണം എ.വി. അനൂപ് പ്രകാശനം ചെയ്തു. വായനദിനാഘോഷം കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണനും പ്രവേശനോത്സവം പി.ആർ. സ്മിതയും ഉദ്ഘാടനം ചെയ്തു.

സമാജം പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. അൻവർ, ഖജാൻജി ബി.പി. മോഹൻദാസ്, മലയാളം മിഷൻ മേഖലാ കോ-ഓർഡിനേറ്റർ ചെറുതുരുത്തി ഉണ്ണിക്കൃഷ്ണൻ അധ്യാപികമാരായ റംസാനാ ബീവി, ലിൻസി തോമസ്, ജീന രാധാകൃഷ്ണൻ, ശ്രീജ എസ്. ചന്ദ്രൻ, സിന്ധു പ്രകാശ് എന്നിവർ പങ്കെടുത്തു. മലയാളം പഠിതാക്കളായ ആഞ്ചലീന, ആൽഫലീന, ഹർഷിണി, രോഹൻ, കൃഷ്ണൻ, അനുശ്രീ, അനാമിക, ജിയ, സിദ്ധാന്ത്, നക്ഷത്ര, സ്വർണഗൗരി, സിദ്ധി, കാന്തിമതി, സ്നേഹലത എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.