ചെന്നൈ : നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബുവിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. മൂന്നുദിവസംമുമ്പാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഖുശ്ബു അറിയിച്ചു. അക്കൗണ്ട് പ്രൊഫൈലിലെ ഖുശ്ബു സുന്ദർ എന്നപേര് ബ്രയാൻ എന്നാക്കിമാറ്റുകയും ട്വീറ്റുകളും പോസ്റ്റുകളും നീക്കം ചെയ്തെന്നും ഖുശ്ബു വ്യക്തമാക്കി. തന്റെ പേരിൽ മണിക്കൂറുകൾക്കു മുമ്പുവരെ ഹാക്കർ അക്കൗണ്ടിൽനിന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വിറ്റർ അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളിലാണെന്നും ഖുശ്ബു പറഞ്ഞു.

മൂന്നുദിവസമായി ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നും കഴിഞ്ഞദിവസങ്ങളിൽ ഈ അക്കൗണ്ടിൽനിന്നുവന്ന ട്വീറ്റുകളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും അവർ അറിയിച്ചു. ചൊവ്വാഴ്ച തമിഴ്‌നാട് ഡി.ജി.പി. ശൈലേന്ദ്രബാബുവിനെ നേരിൽക്കണ്ട് ഖുശ്ബു പരാതി നൽകി. 2020 ഏപ്രിലിൽ ഖുശ്‌ബുവിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.