പുതുച്ചേരി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടത്താൻ നാലുമാസംകൂടി സാവകാശം ആവശ്യപ്പെട്ട് പുതുച്ചേരി സർക്കാർ മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കുമ്പോൾ ആവശ്യം ഉന്നയിക്കാനാണ് ഒരുങ്ങുന്നത്. ഈ മാസം തിരഞ്ഞെടുപ്പ് നടത്താനായി ഒരുങ്ങിയതെങ്കിലും ഹൈക്കോടതി തിരഞ്ഞെടുപ്പ് തടഞ്ഞ് ഉത്തരവിടുകയായിരുന്നു. സംവരണ വാർഡുകളുടെ വിഭജനം നടത്തുന്നതിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികളെത്തുടർന്നാണ് മാറ്റിവെക്കാൻ കോടതി ഉത്തരവിട്ടത്.