ചെന്നൈ : പ്ലസ്ടു പരീക്ഷയിൽ നഗരത്തിലെ മലയാളി സ്കൂളുകൾക്ക് മികച്ച വിജയം. ആശാൻ മെമ്മോറിയൽ മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്കൂളിൽ 66 വിദ്യാർഥികളും ഫസ്റ്റ് ക്ലാസ് മാർക്ക് നേടി. എല്ലാവർക്കും 400-ന് മുകളിൽ മാർക്കുണ്ട്. കേരളവിദ്യാലയം ഹയർസെക്കൻഡറി സ്കൂളിലെ 115 വിദ്യാർഥികളിൽ 40 പേർ ഡിസ്റ്റിങ്ഷൻ നേടി. 71 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസ് മാർക്കും കരസ്ഥമാക്കി.

പാടി യു.സി.സി. കൈരളി മെട്രിക്കുലേഷൻ സ്കൂളിലെ 27 വിദ്യാർഥികളിൽ എട്ടുപേർ ഡിസ്റ്റിങ്ഷനും 18 പേർ ഫസ്റ്റ് ക്ലാസ് മാർക്കും നേടി. എസ്.ശക്തിവേൽ, പി.ദിവ്യ, എസ്. അഭിരാമി എന്നിവർ ഉയർന്ന മാർക്ക് നേടി. എം.ഇ.എസ്. റസീന മെട്രിക്കുലേഷൻ സ്കൂളിലെ 92 വിദ്യാർഥികളിൽ 64 പേരും ഡിസ്റ്റിങ്ഷൻ നേടി. 27 പേർ ഫസ്റ്റ് ക്ലാസ് നേടി. അസീമ ഷിറീൻ, വസീമ പർവീൺ, സലിഹ ബീഗം എന്നിവർ ഉയർന്ന മാർക്ക് കരസ്ഥമാക്കി.