ചെന്നൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ മദ്യവിൽപ്പന ശാലകളിൽ ചൊവ്വാഴ്ച മുതൽ സമയ നിയന്ത്രണം ഏർപ്പെടുത്തി.

ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് അഞ്ചുവരെ മാത്രമാണ് വിൽപ്പന നടത്തുക. ടോക്കൺ വഴിയാണ് വിൽപ്പന. ടോക്കൺ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാല് വരെ നൽകും. സാമൂഹിക അകലം പാലിക്കാനായി പ്രത്യേകസംവിധാനം ഏർപ്പെടുത്തും. മദ്യഷോപ്പുകളിൽ എത്തുന്നവർ നിർബന്ധമായും മുഖാവരണം ധരിച്ചിരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.