ബെംഗളൂരു : അനധികൃതസ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലായിരുന്ന എ.ഐ.എ.ഡി.എം.കെ. നേതാവ് വി.കെ.ശശികലയുടെ അനന്തരവൻ വി.എൻ. സുധാകരൻ മോചിതനായി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സുധാകരൻ ജയിൽ മോചിതനായി ചെന്നൈയിലേക്കുപോയത്.

സ്വത്തുസമ്പാദനക്കേസിൽ അറസ്റ്റിലായിരുന്ന വി.കെ. ശശികല കഴിഞ്ഞ ജനുവരിയിൽ ജയിൽ മോചിതയായിരുന്നു. അനധികൃതസ്വത്ത് സമ്പാദനക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2017-ലാണ് ശശികലയെയും കൂട്ടുപ്രതിയും അടുത്ത ബന്ധുവായ ഇളവരശിയെയും സഹോദരീപുത്രനായ വി.എൻ. സുധാകരനെയും കോടതി ശിക്ഷിച്ചത്. പിഴത്തുകയായ 10 കോടിരൂപ അടയ്ക്കാതിരുന്നതിനാലാണ് മോചനം വൈകിയത്. പിഴ അടയ്ക്കാതിരുന്നതിനാൽ സുധാകരന്റെ ശിക്ഷ ഒരു വർഷംകൂടി നീട്ടുകയായിരുന്നു.