ഹൈദരാബാദ് : മാവോവാദി നേതാവ് അക്കിരാജു ഹരഗോപാൽ (രാമകൃഷ്ണ) അന്തരിച്ചു. ആർ.കെ. എന്നറിയപ്പെട്ടിരുന്ന രാമകൃഷ്ണ പാർട്ടി കേന്ദ്രകമ്മിറ്റി മെമ്പറും പ്രമുഖനേതാവും ആയിരുന്നു. വൃക്കത്തകരാറു മൂലമാണ് മരിച്ചതെന്ന് പാർട്ടി പ്രസ്താവനയിൽ പറയുന്നു.

പാർട്ടി കേഡറുകളുടെ സാന്നിധ്യത്തിൽ സംസ്കാരവും നടന്നതായി മാവോവാദികൾ അറിയിച്ചു. ഭാര്യ: സിരിഷ.