ചെന്നൈ : സംസ്ഥാനത്ത് 1233 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26,85,874 ആയി ഉയർന്നു. 15 പേർകൂടി മരിച്ചു. മരണസംഖ്യ 35,884 ആയി ഉയർന്നു. 1,434 പേർകൂടി രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 26,34,968 ആയി. 15,022 പേരാണ് ചികിത്സയിലുളളത്. 1,29,773 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്.

ചെന്നൈയിൽ 160 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. നാലുപേർ മരിച്ചു. 173 പേർ രോഗമുക്തി നേടി. കോയമ്പത്തൂരിൽ 136 പേർക്ക് രോഗം ബാധിച്ചു. 148 പേർ രോഗമുക്തി നേടി. ഒരാൾ മരിച്ചു. 1,575 പേരാണ് ചികിത്സയിലുള്ളത്. ഈറോഡിൽ 97 പേർക്ക് കോവിഡ് ബാധിച്ചു. 94 പേർ രോഗമുക്തി നേടി. 908 പേരാണ് ചികിത്സയിലുള്ളത്.

ചെങ്കൽപ്പെട്ടിൽ 90 പേർക്ക് രോഗംബാധിച്ചു. 99 പേർ രോഗമുക്തരായി. 1,102 പേർ ചികിത്സയിലുണ്ട്. തഞ്ചാവൂരിൽ 71, തിരുപ്പൂരിൽ 70, തിരുവള്ളൂരിൽ 58, സേലത്ത് 55, തിരുച്ചിറപ്പള്ളിയിൽ 47, നാമക്കലിൽ 46 പേർക്കും കോവിഡ് ബാധിച്ചു. പെരമ്പല്ലൂർ, വിരുദുനഗർ എന്നീ ജില്ലകളിൽ രണ്ടുപേർക്ക് വീതവും തെങ്കാശി, തേനി ജില്ലകളിൽ മൂന്നുപേർക്ക് വീതവും തിരുപ്പത്തൂരിൽ ആറ്ുപേർക്കും അരിയല്ലൂരിൽ എട്ടുപേർക്കും രാമനാഥപുരത്ത് ഒൻപതുപേർക്കും രോഗം സ്ഥിരീകരിച്ചു.