ചെന്നൈ : രാംകോ സിമന്റ്‌സിന്റെ വിരുദുനഗർ രാമസാമി രാജനഗർ ഫാക്ടറിയിൽ മെഡിക്കൽ ഓക്സിജൻ പ്ലാന്റ് കമ്മിഷൻ ചെയ്തു. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള ഓക്സിജൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. വിരുദുനഗർ, രാജപാളയം, ശിവകാശി, അറുപ്പുകോട്ട, സാത്തൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലേക്കാണ് ഇവിടെ നിന്ന് ഓക്സിജൻ വിതരണം ചെയ്യുന്നത്. പ്ലാന്റ് ഉദ്ഘാടനം ജില്ലാ കളക്ടർ ആർ. കണ്ണൻ നിർവഹിച്ചു.

തമിഴ്‌നാട് റവന്യൂമന്ത്രി കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രന്റെ അധ്യക്ഷതവഹിച്ചു. 50 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമിച്ച ഈ പ്ലാന്റ് ഒരു ദിവസം 48 ഓക്സിജൻ സിലിൻഡർ ഉത്പാദന ശേഷിയുണ്ട്.