ചെന്നൈ : ഫെഡറേഷൻ ഫോർ ഇന്ത്യൻ ബ്ലഡ് ഡൊണേഷൻ ഓർഗനൈസേഷനും ഐ.സി.എഫ്.യുവും ചേർന്ന് അഡയാർ കാൻസർ സെന്ററിൽ രക്തദാന ക്യാമ്പ് നടത്തി. അഡയാർ കാൻസർ സെന്ററിലെ കാൻസർ ബാധിച്ച കുട്ടികൾക്ക് രക്തം നൽകാനായാണ് ക്യാമ്പ് നടത്തിയത്. 28 പേർ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടത്തിയ രക്തദാന ക്യാമ്പിൽ പങ്കെടുത്തതായി ക്യാമ്പിന് നേതൃത്വം വഹിച്ച സന്തോഷ് ചേലക്കര അറിയിച്ചു.