ചെന്നൈ : ഗുജറാത്ത് സാഹിത്യ അക്കാദമിയും എഴുത്തുകാരുടെ ആഗോള കൂട്ടായ്മയായ മോട്ടിവേഷണൽ സ്ട്രിപ്സും സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം ചെന്നൈ മലയാളിയായ ലീന തമ്പിക്ക്.

82 രാജ്യങ്ങളിൽനിന്നുള്ള 440 കവികൾക്ക് പുരസ്കാരം ലഭിച്ചു. ഇന്ത്യയിൽനിന്ന് 105 പേരാണ് അർഹരായത്. മാവേലിക്കര സ്വദേശിയായ ലീന പെരമ്പൂരിലാണ് താമസം. ആനുകാലികങ്ങളിൽ പതിവായി എഴുതാറുണ്ട്. രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകഥാ സമാഹാരം ഡിസംബറിൽ പുറത്തിറക്കും. വെങ്കട് സുബ്രഹ്മണ്യമാണ് ഭർത്താവ്. ഹർഷവർധൻ, അവന്തിക എന്നിവരാണ് മക്കൾ.