ചെന്നൈ : ക്ലാസുകളിൽ നേരിട്ടെത്താൻ വിദ്യാർഥികളെ നിർബന്ധിച്ചാൽ സ്കൂളുകൾക്കെതിരേ നടപടിയെടുക്കുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. സ്കൂളുകൾ തുറന്നതിനെതിരേ തിരുനെൽവേലി സ്വദേശി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ചില സ്കൂളുകളിൽ കോവിഡ് ജാഗ്രതാനിർദേശങ്ങൾ കൃത്യമായി പിന്തുടരുന്നില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. ചില സ്കൂളുകൾ വിദ്യാർഥികളെ നേരിട്ടുവരാൻ നിർബന്ധിക്കുന്നുണ്ടെന്നും ഹർജിക്കാരൻ പറഞ്ഞു. കേസ് വീണ്ടും ഈമാസം 30-ന് പരിഗണിക്കും.