ചെന്നൈ : അലഹബാദ് ബാങ്കിന്റെ ചെന്നൈയിലെ മൂന്ന് ശാഖകൾകൂടി ഇന്ത്യൻ ബാങ്കിന്റെ ശാഖകളിൽ ലയിപ്പിച്ചു. അലഹബാദ് ഇന്ത്യൻ ബാങ്കിൽ ലയിപ്പിച്ചതിന്റെ തുടർനടപടിയാണിത്.
അലഹബാദ് ബാങ്ക് അണ്ണാശാല ശാഖ ഇന്ത്യൻ ബാങ്കിന്റെ അണ്ണാശാല ശാഖയോടും പുരുഷവാക്കം ശാഖ ഇന്ത്യൻ ബാങ്കിന്റെ ഡോ. അഴകപ്പറോഡ് ശാഖയോടും നൊളമ്പൂർ ശാഖ ഇന്ത്യൻ ബാങ്ക് നൊളമ്പൂർ ശാഖയോടും ലയിപ്പിച്ചു. ഈ ശാഖകളുടെ ഉദ്ഘാടനം ഇന്ത്യൻ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ എം.കെ. ഭട്ടാചാര്യ നിർവഹിച്ചു.
ഇതുകൂടാതെ അലഹബാദ് ബാങ്ക് തിരുവള്ളൂർ ശാഖ ഇന്ത്യൻ ബാങ്കിന്റെ തിരുവള്ളൂർ ശാഖയിലും ലയിപ്പിച്ചു.